- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷാരൂഖിന് ഡോക്ടറേറ്റിന് ശിപാര്‍ശ ചെയ്ത് ജാമിഅ; വേണ്ടെന്ന് കേന്ദ്രം
ഷാരൂഖിന് വേറെ സര്‍വകലാശാലയില്‍ നിന്നുള്ള ഹോണററി ഡോക്ടറേറ്റുണ്ടെന്ന് പറഞ്ഞാണ് സര്‍വകലാശാലയുടെ ശിപാര്‍ശ തള്ളിയത്. 2016ല്‍ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഹോണററി ഡിഗ്രി നല്കി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, നിലവില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും മറ്റൊരു സര്‍വകലാശാല നല്കുന്ന ഡോക്ടറേറ്റ് സ്വീകരിക്കുന്നതില്‍ തടസ്സമില്ല.

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ഡോക്ടറേറ്റ് നല്‍കാനുളള ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം തള്ളി.ഷാരൂഖ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡോക്ടറേറ്റിന് ശുപാര്‍ശ ചെയ്തിരുന്നത്. ഷാരൂഖിന് വേറെ സര്‍വകലാശാലയില്‍ നിന്നുള്ള ഹോണററി ഡോക്ടറേറ്റുണ്ടെന്ന് പറഞ്ഞാണ് സര്‍വകലാശാലയുടെ ശിപാര്‍ശ തള്ളിയത്. 2016ല്‍ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഹോണററി ഡിഗ്രി നല്കി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, നിലവില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും മറ്റൊരു സര്‍വകലാശാല നല്കുന്ന ഡോക്ടറേറ്റ് സ്വീകരിക്കുന്നതില്‍ തടസ്സമില്ല.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിഅ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്.ഇത് പോലെ ഡോക്ടറേറ്റ് നല്കുന്നതില് യുജിസി ഇത് വരെ നിയമമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര് സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍ മുമ്പ് പല പ്രശസ്തരായ വ്യക്തികള്‍ക്കും വ്യത്യസ്ഥ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്കയില്ല.
സര്‍വകലാശാലകള്‍ ചെയ്യുന്നത് പരസ്പരം അറിയാത്തത് കൊണ്ടായിരിക്കുമെന്നായിരുന്നു സുബ്രഹ്മണ്യത്തിന്റെ മറുപടി. 2016ല്‍ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഹോണററി ഡിഗ്രി നല്കി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ ഡോക്ടറേറ്റ് നിഷേധിക്കാന്‍ ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിഅ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്. ജാമിഅ മില്ലിയയിലെ മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ഥിയാണ് അദ്ദേഹം. എന്നാല്‍ ഹാജര്‍ നില കുറവായതിനാല്‍ പരീക്ഷ എഴുതാനായിരുന്നില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















