Latest News

രാജസ്ഥാന്‍ നിയമസഭ പുനഃരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

രാജസ്ഥാന്‍ നിയമസഭ പുനഃരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല
X

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ പുനഃരാരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സഭ പുനഃരാരംഭിക്കുന്നതുമായി ബനധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ പരിഗണനയ്ക്കയച്ച ഫയലുകള്‍ രാജ്ഭവന്‍ തിരിച്ചയച്ചു. പാര്‍ലമെന്ററി കാര്യമന്ത്രാലയമാണ് നിയമസഭ ഉടന്‍ വിളിച്ചചേര്‍ക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത്. ഗവര്‍ണര്‍ വിഷയത്തില്‍ കുറച്ചുകൂടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചത്. ബിജെപിയിലേക്ക് പോകുമെന്ന് കരുപ്പെട്ടിരുന്ന പൈലറ്റ് പിന്നീട് തനിച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൈലറ്റും അനുയായികളായ എംഎല്‍എമാരും പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. എന്നാല്‍ ഗവര്‍ണറാകട്ടെ അതിന് വഴങ്ങിയുമില്ല. ബിജെപി സ്വാധീനത്തിലാണ് ഗവര്‍ണര്‍ വഴങ്ങാത്തതാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.

സഭ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അയച്ച ശുപാര്‍ശ വളരെ തിടുക്കപ്പെട്ടുള്ളതാണെന്നാണ് രാജ്ഭവന്‍ വിശദീകരിക്കുന്നത്. 21 ദിവസം മുമ്പ് അതിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്നും രാജ്ഭവന്‍ പറയുന്നു.

ഗവര്‍ണര്‍ ഇടഞ്ഞുനിര്‍ക്കുകയാണെങ്കില്‍ തങ്ങള്‍ പ്രസിഡന്റിനെ സമീപിക്കുമെന്ന് ഗെലോട്ട് വ്യക്തമാക്കിയിരുന്നു.

സഭ വിളിച്ചചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ അയയ്ക്കുന്നത്. രണ്ട് തവണയും ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചു. കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിന് സഭ ചേരണമെന്നാണ് രണ്ടാമത്തെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ആദ്യ ശുപാര്‍ശയില്‍ കാരണം കാണിച്ചിരുന്നുമില്ല.

Next Story

RELATED STORIES

Share it