Latest News

'ബ്രണ്ണന്‍ കോളജ് സംഭവങ്ങള്‍ കെപിസിസി പ്രസിഡന്റ് നിഷേധിച്ച സാഹചര്യത്തില്‍ ആ വിഷയത്തില്‍ ചര്‍ച്ച തുടരാനില്ല'- മുഖ്യമന്ത്രി

കെ സുധാകരന്‍ പോര് അവസാനിപ്പിച്ച് മുഖ്യമന്തി

ബ്രണ്ണന്‍ കോളജ് സംഭവങ്ങള്‍ കെപിസിസി പ്രസിഡന്റ് നിഷേധിച്ച സാഹചര്യത്തില്‍ ആ വിഷയത്തില്‍ ചര്‍ച്ച തുടരാനില്ല- മുഖ്യമന്ത്രി
X

തിരുവനന്തപുരം: ബ്രണ്ണന്‍ കോളജില്‍ നടന്ന സംഭവങ്ങള്‍ കെപിസിസി പ്രസിഡന്റ് തന്നെ നിഷേധിച്ച സാഹചര്യത്തില്‍ ആ വിഷയത്തില്‍ ചര്‍ച്ച തുടരാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

'സുധാകരന്റെ വിശദീകരണം എല്ലാവരും കേട്ടു. അതില്‍ ഇനി മറുപടിയില്ല. എന്തെല്ലാം വിമര്‍ശനങ്ങള്‍ എനിക്കെതിരേ വന്നു. താന്‍ ഏകാധിപതിയാണോ എന്ന് ജനം തീരുമാനിക്കട്ടെ. കേരളത്തിലെ ജനങ്ങള്‍ എന്തു തീരുമാനിക്കുന്നുവോ അതനുസരിച്ചാണല്ലോ ഞാന്‍ നീങ്ങുന്നത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയുണ്ടെന്ന കാര്യം വെളിപ്പെടുത്തിയ നേതാവിന്റെ പേര് പറയില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. അതില്‍ മാറ്റമില്ല. സുധാകരന്റെ വിശദീകരണം വന്ന സ്ഥിതിക്ക് ആ വിഷയത്തില്‍ ഇനി ചര്‍ച്ച തുടരാന്‍ താല്‍പര്യമില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി.

സുധാകരനുമായി ഇനി പോരിനില്ലെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it