Latest News

കൊളോണിയല്‍കാല 'ബജറ്റ് പെട്ടി'യില്ല; ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ്

കൊളോണിയല്‍കാല ബജറ്റ് പെട്ടിയില്ല; ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ്
X

ന്യൂഡല്‍ഹി; ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് അവതിപ്പിക്കുന്നത്. ദേശീയ ചിഹ്നമായ അശോകസ്തംഭത്തിന്റെ രൂപം പതിച്ച ചുവന്ന ഫയലില്‍ വച്ച ടാബ് ലറ്റിലാണ് രേഖകള്‍ ഉള്‍ക്കൊള്ളിക്കുക.

കൊളോണിയല്‍ കാലം മുതല്‍ തുടര്‍ന്നിരുന്ന ബ്രീഫ് കേസ് കഴിഞ്ഞ വര്‍ഷത്തോടെയാണ് ധനമന്ത്രി ഒഴിവാക്കിയത്.

ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്താറുള്ള ഹല്‍വ വിതരണവും ഇത്തവണയുണ്ടായില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അതൊഴിവാക്കിയത്.

2019ല്‍ ധനമന്ത്രി ചുവന്ന ഫയലിലാണ് ബജറ്റ് പേപ്പറുകള്‍ കൊണ്ടുവന്നിരുന്നത്.

ബ്രീട്ടീഷ് പാര്‍ലമെന്ററില്‍ ബജറ്റ് അവതരണത്തിനായി ബ്രീഫ് കേസുമായാണ് ധനമന്ത്രി എത്താറുള്ളത്. അതിന്റെ അനുകരണമെന്ന നിലയില്‍ ഇന്ത്യയിലും അത് പതിവാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഡിജിറ്റര്‍ ഫോര്‍മാറ്റിലേക്ക് അവതരണം മാറ്റിയത്.

ബജറ്റ് മൊബൈല്‍ ആപ്പ് വഴി എല്ലാ എംപിമാര്‍ക്കും ബജറ്റ് രേഖകള്‍ ലഭിക്കും. അത്തരത്തില്‍ 14 രേഖകളാണ് ലഭിക്കുക.

ബജറ്റ് എന്ന വാക്ക് തന്നെ പെട്ടി എന്ന അര്‍ത്ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്ന് വന്നതാണ്.

1947ല്‍ ഇന്ത്യയിലെ ആദ്യ ധനമന്ത്രിയായിരുന്ന ആര്‍ കെ ശങ്കരന്‍ ചെട്ടിയും ഒരു തുകര്‍ സഞ്ചിയുമായാണ് ബജറ്റ് അവതരിപ്പിക്കാനെത്തിയത്.

മുന്‍കാലങ്ങളില്‍ ബജറ്റ് അവതരണം അഞ്ച് മണിക്കാണ് നടത്തിയിരുന്നത്. അത് പിന്നീട് പതിനൊന്ന് മണിയാക്കി മാറ്റിയത് അടല്‍ ബിഹാരി വാജ്‌പേയിയുടെ കാബിനറ്റിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹയാണ്.

Next Story

RELATED STORIES

Share it