Latest News

രാഹുല്‍ഗാന്ധിയുടെ ബിജെപി വിരുദ്ധതയ്ക്ക് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: കെ സി വേണുഗോപാല്‍ എംപി

മധുരയിലെയും കോയമ്പത്തൂരിലെയും സിപിഎം എംപിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ആരുടെ ഫോട്ടോയാണ് വെച്ചതെന്ന് സിപിഎം ഓര്‍ക്കണം

രാഹുല്‍ഗാന്ധിയുടെ ബിജെപി വിരുദ്ധതയ്ക്ക് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: കെ സി വേണുഗോപാല്‍ എംപി
X

തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖല വിദേശ കമ്പനിക്ക് തീറെഴുതാനുള്ള ഗൂഢാലോചന കയ്യോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തിയിലാണ് സിപിഎം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ശംഖുമുഖത്തും കൊല്ലത്തുമെല്ലാം പ്രസംഗങ്ങള്‍ നടത്തി രാഹുല്‍ഗാന്ധി മൂന്ന് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി പോയപ്പോള്‍ സിപിഎമ്മിന് വിഭ്രാന്തി പിടിച്ച മട്ടാണ്. അവരുടെ സെക്രട്ടറിയേറ്റ് പ്രതികരിക്കുന്നു, പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ പ്രതികരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ രാഹുല്‍ഗാന്ധിയോട് കാണിക്കുന്ന താത്പര്യവും ജനങ്ങളുടെ ഹൃദയത്തില്‍ നേടിയ സ്ഥാനവും അദ്ദേഹത്തിന്റെ വാക്കുകളും അവരുടെ ഭീതിയുയര്‍ത്തി. സിപിഎമ്മും ബിജെപിയെ പോലെ അദ്ദേഹത്തെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള വിഭ്രാന്തിയോടു കൂടിയ പെരുമാറ്റമെന്ന് കെ സി ചൂണ്ടിക്കാട്ടി.

രാഹുല്‍ ബിജെപിയുടെ ഏജന്റായി കേരളത്തില്‍ വന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ ഏതെങ്കിലും ഒരു കുഞ്ഞിന് വിശ്വസിക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണത്. ഒരു മിനുറ്റ് പോലും രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാതെ ബിജെപി വിടാറില്ല. ഒരു മിനുറ്റ് പോലും മോദിയെ വിമര്‍ശിക്കാതെ രാഹുല്‍ഗാന്ധിയും വിടാറില്ല. ബിജെപിക്കെതിരെ ഇന്ന് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ശക്തിയും നേതാവും രാഹുല്‍ഗാന്ധി മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

രാഹുല്‍ഗാന്ധി ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ ശംഖുമുഖത്ത് നടത്തിയ പ്രസംഗം ബിജെപി ഏജന്റിന് തുല്യമാണെന്ന സിപിഎം വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

ബിജെപി വിരുദ്ധയ്ക്കും രാഹുല്‍ഗാന്ധിയുടെ പവിത്രതയ്ക്കും സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ മധുരയിലെയും കോയമ്പത്തൂരിലെയും സിപിഎം എംപിമാര്‍ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ആരുടെ ഫോട്ടോയാണ് വെച്ചത് എന്ന് സിപിഎം ഓര്‍ക്കുന്നത് നല്ലതാണ്. ആരെയാണ് പ്രചാരണത്തിന് കൊണ്ടുവന്നതെന്നും മറക്കരുതെന്നും കെ സി ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it