Latest News

ആരൊക്കെ മതില് ചാടി എന്ന് ചര്‍ച്ച നടക്കുന്നത് ഭൂഷണമല്ല, മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: കെ മുരളീധരന്‍

ആരൊക്കെ മതില് ചാടി എന്ന് ചര്‍ച്ച നടക്കുന്നത് ഭൂഷണമല്ല, മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: കെ മുരളീധരന്‍
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് കെ മുരളീധരന്‍. ഹേമ കമ്മിറ്റി റിപോര്‍ട്ട് വായിച്ച ആളാണ് മുഖ്യമന്ത്രിയെന്നും ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചര്‍ച്ച നടക്കുന്നത് ഭൂഷണമല്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിനെ ഞങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിക്കറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മല്‍സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി.കേരള രാഷ്ട്രീയം എ സര്‍ട്ടിഫിക്കറ്റിലേക്ക് പോകരുത്. വി ഡി സതീശന്‍ ഉന്നയിച്ച ബോംബ് ചീള് കേസുകെട്ടല്ലെന്നും അത് വരാന്‍ പോകുന്നേ ഉള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം ഗുരുതരമായ ഒന്നാണെനന്നും ഇതുവരെ ഇങ്ങനെ ഒന്ന് നടന്നിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസിനകത്ത് ഈ സംഭവത്തില്‍, പലരും പല ആഭിപ്രായങ്ങളാണ് പറയുന്നത്. പൊതുപ്രവര്‍ത്തനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഒരു മാന്യതയുണ്ട്. അത് കോണ്‍ഗ്രസിനകത്തു തന്നെ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇത്രയെല്ലാം കാര്യങ്ങള്‍ വന്നിട്ടും ഈ മോശം സംഭവങ്ങള്‍ക്ക് കാരണക്കാരനായ ഒരാളെ സംരക്ഷിക്കുന്ന നില വളരെ അപകടരമാണ്. അത്തരമൊരു നിലപാട് പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത് ഒട്ടും ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഫോണ്‍സംഭാഷണത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭാഷണത്തിന്റെ ഒരു ഭാഗത്ത് ഗര്‍ഭഛിദ്രത്തിനു സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പറയുന്നുണ്ട്. ആ ഭീഷണി എത്രത്തോളം മോശമാണെന്നും അത്തരം ഒരാളെ വഴി വിട്ട് ന്യായീകരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് ഇവിടെ ഒതുങ്ങിയാല്‍ നല്ലതെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it