Latest News

മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെട്ട നിയമസഭ കയ്യാങ്കളിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഇപി ജയരാജന്‍, കെടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു കേസ്

മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെട്ട നിയമസഭ കയ്യാങ്കളിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
X

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെട്ട നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. സര്‍ക്കാര്‍ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്.

ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലഹാലം നിയസമഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.

കേസില്‍ ഇപി ജയരാജന്‍, കെടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലിസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് വി ശിവന്‍ കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

Next Story

RELATED STORIES

Share it