Latest News

നിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്

നിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്
X

മലപ്പുറം: മലപ്പുറം നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുള്ള ആറു പേരുടെ പരിശോധനാഫലം നെഗറ്റിവ്. പുനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനാ ഫലമാണ് പുറത്തു വിട്ടത്.

നിലവില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിയുടെ റൂട്ട്മാപ്പ് സര്‍ക്കാര്‍ പുറത്തു വിട്ടു. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നു വരികയാണ്. രോഗിയുടെ വീടിന്റെ സമീപപ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തിയ പൂച്ചയുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it