Latest News

ലഖ്‌നോവില്‍ മതില്‍ ഇടിഞ്ഞുവീണ് ഒമ്പത് പേര്‍ മരിച്ചു

ലഖ്‌നോവില്‍ മതില്‍ ഇടിഞ്ഞുവീണ് ഒമ്പത് പേര്‍ മരിച്ചു
X

ലഖ്‌നോ: യുപിയിലെ ലഖ്‌നോവില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഒമ്പത് പേര്‍ മരിച്ച്ു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ലഖ്‌നോ കന്റോണ്‍മെന്റ് ഏരിയയിലെ ദില്‍കുഷ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

ജില്ലാ മജിസ്‌ട്രേറ്റ് സൂര്യപാല്‍ ഗംഗ്വാര്‍ അപകടസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Next Story

RELATED STORIES

Share it