Latest News

ബസ് അപകടം; ഒന്‍പത് പേര്‍ മരിച്ചു

ബസ് അപകടം; ഒന്‍പത് പേര്‍ മരിച്ചു
X

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. തുളസിപാകല ഗ്രാമത്തിന് സമീപം മലമ്പ്രദേശത്ത് കുത്തനെയുള്ള വളവില്‍ നിയന്ത്രണം വിട്ട ബസ് ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബസില്‍ 35 യാത്രക്കാരും രണ്ടു ഡ്രൈവര്‍മാരും ഒരു ക്ലീനറും ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ചിന്തൂര്‍ സിഎച്ച്‌സിയിലേക്ക് മാറ്റി. വനനിബിഡമായ മലമ്പ്രദേശത്തിലെ കൊടുംവളവിലൂടെ പോകുമ്പോള്‍ വാഹനം റോഡില്‍നിന്ന് തെന്നിമാറി ചെരിഞ്ഞ പാതയിലേക്ക് പതിച്ചതായാണ് നിഗമനം. പോലിസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ അപകടസ്ഥലത്തേക്ക് എത്തുകയും യാത്രക്കാരെ സഹായിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it