Latest News

കൊവിഡ് മൂലം നിര്‍ത്തിവച്ച നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ മാര്‍ച്ച് ഒന്നു മുതല്‍

കൊവിഡ് മൂലം നിര്‍ത്തിവച്ച നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ മാര്‍ച്ച് ഒന്നു മുതല്‍
X

പെരിന്തല്‍മണ്ണ: കൊവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവച്ച നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ സര്‍വിസ് മാര്‍ച്ച് ഒന്നു മുതല്‍ പുനരാരംഭിക്കും. സതേണ്‍ റെയില്‍വേ പുറത്തിറക്കിയ പട്ടികയില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറും ഇടം പിടിച്ചിട്ടുണ്ട്.

രാവിലെ ഏഴിന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.30ന് ഷൊര്‍ണൂരിലെത്തും. വൈകുന്നേരം 5.55ന് ഷൊര്‍ണൂരില്‍ നിന്ന് തിരിച്ച് വൈകുന്നേരം 7.55ന് നിലമ്പൂരിലെത്തും. ഏഴ് ട്രെയിനുകള്‍ക്ക് 14 സര്‍വിസ് ഉണ്ടായിരുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ നിലവില്‍ രാജ്യറാണിയും നിലമ്പൂര്‍ കോട്ടയവും ഉള്‍പ്പെടെ രണ്ട് വണ്ടികളുടെ നാല് സര്‍വിസ് മാത്രമാണുള്ളത്.

നിര്‍ത്തി വെച്ച എല്ലാ ട്രയിനുകളും പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണിക്ക് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ!്യവും, സ്‌റ്റോപ്പുകള്‍ കൂട്ടണമെന്ന ആവശ്യവും റെയില്‍വെ പരിഗണിക്കപ്പെട്ടിട്ടില്ല.

Next Story

RELATED STORIES

Share it