തെലങ്കാനയിലും ആന്ധ്രയിലും പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന
ഹൈദരാബാദ്: ആന്ധ്രയിലെയും തെലങ്കാനയിലെയും പോപുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. ഇന്ന് രാവിലെ മുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഏതാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് പോലിസ് അവകാശപ്പെട്ടു.
നിസാമാബാദ്, കുര്‍ണൂല്‍, ഗുണ്ടൂര്‍, നെല്ലൂര്‍ തുടങ്ങി 23 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടന്നു.
ഈ പ്രദേശങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലിസ് അവകാശപ്പെട്ടു.
പരിശോധനക്ക് തൊട്ടുമുമ്പ് ഏതാനും പ്രമുഖ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സഫറുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബിന്‍ തുടങ്ങിയവരെയാണ് പോലിസ് കൊണ്ടുപോയത്. കരാട്ടെ പഠിപ്പിക്കുന്നുണ്ടെന്നും അത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മറയാണെന്നും പോലിസ് പറയുന്നു.
കഴിഞ്ഞ മൂന്ന് മാസം മുമ്പ് നാടുവിട്ട ഇല്യാസ് എന്നയാള്‍ക്കുവേണ്ടിയാണ് തിരച്ചില്‍നടത്തുന്നതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT