രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍
ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം.
സായ് പ്രസാദിന്റെ കസ്റ്റഡിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ സ്ഫോടനക്കേസില്‍ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്സിലെ കുറിപ്പിലൂടെ ചോദിച്ചു. കാവി തീവ്രവാദത്തിന് ഇതിലും വ്യക്തമായ തെളിവുകള്‍ ആവശ്യമുണ്ടോയെന്നും ദിനേശ് കുറിപ്പില്‍ പറഞ്ഞു.മാര്‍ച്ച് ഒന്നാം തിയ്യതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT