Latest News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവും കൂട്ടുപ്രതി കെ എസ് ജോസും ഉടന്‍ അപ്പീല്‍ നല്‍കും

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവും കൂട്ടുപ്രതി കെ എസ് ജോസും ഉടന്‍ അപ്പീല്‍ നല്‍കും
X

തിരുവനന്തപുരം: വിദേശ പൗരനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച കേസില്‍ ആന്റണി രാജു എംഎല്‍എയും കൂട്ടുപ്രതി കെ എസ് ജോസും ഉടന്‍ അപ്പീല്‍ നല്‍കും. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ വൈകാതെ സമീപിച്ചേക്കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ്, അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികള്‍ക്കും ജാമ്യം നല്‍കിയത്. കോടതി മൂന്നുവര്‍ഷത്തെ ശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്.

ശിഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ആന്റണി രാജുവിന് കഴിയില്ല. വിധി പകര്‍പ്പ് ലഭിച്ച ശേഷം ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ കിട്ടിയില്ലെന്ന് കാട്ടി പ്രോസിക്യൂഷനും അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it