Latest News

ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ സെവൻ ഫുട്ബോൾ ടൂർണ്ണമെൻറ് ഇന്ന് ജിദ്ദയിൽ തുടക്കമാകും, ഇ ടി മുഹമ്മദ് ബഷീർ മുഖ്യാഥിതി

ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ സെവൻ ഫുട്ബോൾ ടൂർണ്ണമെൻറ് ഇന്ന് ജിദ്ദയിൽ തുടക്കമാകും, ഇ ടി മുഹമ്മദ് ബഷീർ മുഖ്യാഥിതി
X

ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ജിദ്ദയിൽ തുടക്കമാകും, ഇ ടി മുഹമ്മദ്‌ ബഷീർ മുഖ്യഅഥിതിയായിരിക്കും. - സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 10 വരെയുള്ള വാരാന്ത്യങ്ങളിലാണ് ജിദ്ദ മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ അരങ്ങേറുക. 35,000 റിയാൽ സമ്മാനമായി വിജയികൾക്ക്‌ സമ്മാനിക്കും. രണ്ടു പൂളുകളിലായിട്ടാണ് മത്സരം. ആദ്യ വിഭാഗത്തിൽ സൗദിയിലെ 8 മേജർ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം നടക്കും. രണ്ടാം വിഭാഗത്തിൽ ജിദ്ദ കെഎംസിസിക് കീഴിലെ 7 ജില്ലാ കമ്മിറ്റി ടീമുകളുടെ മത്സരങ്ങൾ നടക്കും. ഉത്ഘാടനത്തോടനുബന്ധിച്ചു ഇന്ന് വൈകീട്ട് 5 മണിക്ക് ജിദ്ദ മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ സാംസ്‌കാരിക പ്രകടനങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവയുമായി വർണാഭമായ മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കും.

ഒക്ടോബർ 10 നു ഫൈനൽ മത്സരങ്ങളും സമാപന ആഘോഷ പരിപാടികളും ഉണ്ടായിരിക്കും. പത്ര സമ്മേളനത്തിൽ ആക്ടിങ്ങ് പ്രസിഡണ്ട് എ.കെ ബാവ, , ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ഭാരവാഹികളായ, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി , ലത്തീഫ് മുസ്ലിയാരങ്ങാടി, എന്നിവർ പങ്കെടുത്തു. ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവയുടെ അധ്യക്ഷതയിൽ നടന്ന ട്രോഫി അനാച്ഛാദന ഫികശ്ചർ റിലീസിങ്ങ് ഇവന്റിലേക്ക് ജനറൽ സെക്രട്ടറി വി പി മുസ്തഫ അതിഥികളെ സ്വാഗതം ചെയ്‌തു . ജെ.എൻ. എച് മാനേജിങ്ങ് ഡയറക്ടർ വി പി മുഹമ്മദലി സാഹിബ് ഉത്ഘാടനം നിർവഹിച്ചു., സ്വിഫ് പ്രസിഡണ്ട് ബേബി നീലാംമ്പ്ര, നിസാം മമ്പാട്, നാസർ വെളിയങ്കോട്, ഹക്കീം പാറക്കൽ, ഷിബു തിരുവനന്തപുരം, കെ ടി എ മുനീർ, ഇസ്മായിൽ മുണ്ടകുളം, സി കെ എ റസാഖ് മാസ്റ്റർ, സി എ ച് ബഷീർ, സക്കറിയ ആരളം, പ്രധാന സ്പോണ്സർമാരായ സിബിൽ എബിസി കാർഗോ, മുസ്തഫ മൂപ്ര വിജയ് മസാല, സുനീർ അൽ അർകാസ് ആശംസകൾ അർപ്പിച്ചു. സുബൈർ വട്ടോളി ബെലോ ബ്രീഫിങ്ങും, ഫിക്സ്ചർ റിലീസിംഗ് ഷൌക്കത്ത് ഞാറക്കോടൻ, ഇസ്ഹാഖ് പൂണ്ടോളി അബു കട്ടുപ്പാറ ഫത്താഹ് താനൂർ എന്നിവർ നേതൃത്വം നൽകി. അഷ്‌റഫ് താഴേക്കോട് നന്ദി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it