Latest News

സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് തിരഞ്ഞെടുപ്പ് - സർക്കാർ തീരുമാനംതന്നെ നടത്താം

സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് തിരഞ്ഞെടുപ്പ് - സർക്കാർ തീരുമാനംതന്നെ നടത്താം
X

കൊച്ചി : സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ഭരണസമിതി തെരഞ്ഞെടുപ്പ് തിരുവനന്തപുരം വച്ച് നടത്തുന്നത് ചോദ്യം ചെയ്യുന്ന ഹരജി ഹൈക്കോടതി തള്ളി . മതിയായ യാത്രാസൗകര്യം ഒരുക്കാതെ സെപ്റ്റംബർ 17ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കാസർകോട് സ്വദേശി എം വിൻസന്റ് അടക്കമുള്ളവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ നഗരേഷ് തള്ളിയത് . നേരത്തെ സംസ്ഥാനത്തിൻ്റെ മദ്ധ്യത്തിൽ തൃശ്ശൂരിലാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി . എന്നാൽ ബോർഡ് ആസ്ഥാനം തിരുവനന്തപുരത്തായതിനാൽ ആണ് അവിടെ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു . ഹർജിക്കാരുടെ വാദത്തിൽ ന്യായമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് 17 നായതിനാൽ വേദി മാറ്റുന്നത് ഉചിതമായിരിക്കില്ലെന്ന് വിലയിരുത്തിയാണ് ഹരജി തള്ളിയത്.

Next Story

RELATED STORIES

Share it