Latest News

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ സമർപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ സമർപ്പിച്ചു
X

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ ഹൈക്കോടതിയിൽ സമർപ്പിച്ച് കേരള സർക്കാർ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബഞ്ച് സർക്കാറിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവണ്മെന്റ് തയ്യാറാക്കിയ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ സർക്കാർ ഹൈക്കോടതിൽ ഹാജരാക്കി. 2019-ൽ സുൽത്താൻ ബത്തേരിയിൽ ക്‌ളാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റ് ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ജില്ലാ താലൂക്ക് ആശുപത്രികളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും, വിദ്യാർത്ഥി സുരക്ഷിതത്വത്തിന് മാനദണ്ഡവും ആവിശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത ഹർജിയുടെയും കോടതി സ്വമേധയാ എടുത്ത കേസിന്റെയും അടിസ്ഥാനത്തിൽ കോടതി ചീഫ് സെക്രെട്ടറിയോട് ഉന്നതതല യോഗം വിളിച്ച് സുരക്ഷാ മാനദണ്ഡം നിശ്ചയിക്കുവാൻ നിർദ്ദേശിച്ചിരുന്നു. സർക്കാറിന്റെ സുരക്ഷാ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇനി മുതൽ വിദ്യാർത്ഥികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിലവിൽ വന്നു. ഹർജിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങിന്റെയും അമിസ്കസ്ക്യൂറിയുടെയും നിർദ്ദേശങ്ങളും സർക്കാർ മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ സർക്കുലറിൽ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it