Latest News

പത്ര വ്യവസായത്തിലെ സങ്കീർണതകൾ പത്ര ജീവനക്കാർക്ക് പ്രയാസം അനുഭവപ്പെടുന്നു : തിരുവഞ്ചൂർ രാധാകൃഷ്ണൻ

പത്ര വ്യവസായത്തിലെ സങ്കീർണതകൾ പത്ര ജീവനക്കാർക്ക് പ്രയാസം അനുഭവപ്പെടുന്നു : തിരുവഞ്ചൂർ രാധാകൃഷ്ണൻ
X

കോട്ടയം : ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന പത്ര ജീവനക്കാർക്ക് പത്രപ്രവർത്തനത്തിലെ പുതിയ മാറ്റങ്ങൾ കൊണ്ട് പ്രയാസം അനുഭവപ്പെടുകയാണെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കെപിഎസ് മേനോൻ ഹാളിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . പത്ര വ്യവസായത്തിൽ കൂടുതൽസങ്കീർണതകൾ വർദ്ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.പത്ര ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ശ്രമിക്കണമെന്നും പ്രതിനിധി സമ്മേളനം സ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻമന്ത്രി അഡ്വക്കറ്റ് മോഹൻ ജോസഫ് എംഎൽഎ പറഞ്ഞു.പുതിയ വേജ് ബോർഡ് ഉടൻ നിലവിൽ വരുന്നതിന് കേന്ദ്ര സർക്കാറിൽ ആവശ്യമായ സമ്മർദ്ദം നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. കെ.എൻ ഇ എഫ് സംസ്ഥാന പ്രസിഡൻ്റ് വി.എസ് ജോൺസൻ അദ്ധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it