Latest News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൽസരിക്കുന്ന വനിതകള്‍ക്ക് കില പരീശീലനം നൽകുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൽസരിക്കുന്ന വനിതകള്‍ക്ക്  കില പരീശീലനം നൽകുന്നു
X

തൃശൂർ : 2025-ൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി പ്രത്യേക പരിശീലന പരിപാടിയുമായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) രംഗത്ത്. സ്ത്രീകളുടെ നേതൃപാടവവും അറിവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രാദേശിക ഭരണം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, ആശയവിനിമയശേഷി, സോഷ്യൽ മീഡിയ ഉപയോഗം, നേതൃപാടവം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയങ്ങൾ, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നതോടെ, ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കില ലക്ഷ്യമിടുന്നത്. സ്വയം സ്ത്രീകളായി തിരിച്ചറിയുന്ന ഏതൊരാൾക്കും ഈ പരിശീലനത്തിന് അപേക്ഷിക്കാം. കിലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഈ പരിശീലനത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. താത്പര്യമുള്ളവർക്ക് കിലയുടെ വെബ്സൈറ്റായ www.kila.ac.in വഴിയോ, അല്ലെങ്കിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് ഉപയോഗിച്ചോ അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷ സ്വീകരിക്കും.

Next Story

RELATED STORIES

Share it