Latest News

*മുൻ പിആർഡി ഡയറക്ടർ എം നന്ദകുമാർ നിര്യാതനായി*

*മുൻ പിആർഡി ഡയറക്ടർ എം നന്ദകുമാർ നിര്യാതനായി*
X

തിരുവനന്തപുരം : മുൻ തിരുവനന്തപുരം കലക്ടറും പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടറു മായിരുന്ന വട്ടിയൂർക്കാവ് പ്രണവത്തിൽ എം നന്ദകുമാർ (69) നിര്യാതനായി. ശസ്ത്രക്രിയയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ ,കുടുംബശ്രീ ഡയറക്ടർ, സിവിൽ സപ്ലൈ ഡയറക്ടർ, സ്പോർട്സ് യുവജനകാര്യ ഡയറക്ടർ, സ്റ്റേറ്റ് ലാൻഡ് യൂസ് ബോട്ട് കമ്മീഷണർ ,എന്നീ തസ്തികകളും വഹിച്ചു. എഴുത്തുകാരനും, മികച്ച പ്രാസംഗികനും ആയിരുന്നു. ഭാര്യ : എൻ എസ് ശ്രീലത (റിട്ടയേർഡ് അസിസ്റ്റൻറ് രജിസ്ട്രാർ ) മക്കൾ: വിഷ്ണു നന്ദൻ (യൂണിവേഴ്സിറ്റി ഓഫ് കാൽഗറി കാനഡ ) പാർവതി നന്ദൻ (കേരള ഗ്രാമീൺ ബാങ്ക് )മരുമകൻ: കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് അടൂർ ) സംസ്കാരം വൈകിട്ട് 5 30ന് തൈക്കാട് ശാന്തി കവാടത്തിൽ.

Next Story

RELATED STORIES

Share it