Latest News

മകൾക്കും സഹോദരൻ്റെ മകൾക്കും നേരേ ആസിഡ് ആക്രമണം

മകൾക്കും സഹോദരൻ്റെ മകൾക്കും നേരേ ആസിഡ് ആക്രമണം
X

കാസർകോട് : കർണാടക കടുത്ത് പനത്തടി പാറത്തടിയിൽ പിതാവ് 17 വയസ് കാരിയായ മകൾക്കും 10 വയസ് കാരിയായ സഹോദരൻ്റെ മകൾക്കും നേരെ ആസിഡൊഴിച്ചു .സംഭവശേഷം ഒളിവിൽ പോയ കരിക്ക് ആനപ്പാറയിലെ കെ.സി മനോജിനായി പോലീസ് തിരച്ചിൽ നടത്തുന്നു .റബ്ബർ ഷീറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചായിരുന്നു മനോജ് മകൾക്കും സഹോദരന്റെ മകൾക്കും നേരെ ആക്രമണം നടത്തിയത് . കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് രാജപുരം പോലീസ് പറഞ്ഞു . സ്ഥിരമായി മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന മനോജ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു .മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞു അവിടെ എത്തിയാണ് ആക്രമണം നടത്തിയത്. മകളുടെ കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകൾക്ക് മുഖത്തും കൈയിലുമാണ് പരിക്ക്. ആക്രമണത്തിന് പുറമെ കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറി എന്നിവകുപ്പുകളിലും രാജപുരം പോലിസ് കേസേടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it