Latest News

*വിദ്വേഷ പ്രചാരകനെ ഗുരുവിനോടുപമിച്ച് മുഖ്യമന്ത്രി ഗുരുവിനെ അവഹേളിക്കുന്നു:* സിപിഎ ലത്തീഫ്

*വിദ്വേഷ പ്രചാരകനെ ഗുരുവിനോടുപമിച്ച് മുഖ്യമന്ത്രി ഗുരുവിനെ അവഹേളിക്കുന്നു:* സിപിഎ ലത്തീഫ്
X

തിരുവനന്തപുരം: വിദ്വേഷവും വര്‍ഗീയതയും നാടുമുഴുക്കെ പ്രസംഗിച്ച് വിദ്വേഷ പ്രചാരകനായി മാറിയ വെള്ളാപ്പള്ളി നടേശനെ സാമൂഹിക ഐക്യത്തിന് ജീവിതം സമര്‍പ്പിച്ച ശ്രീനാരായണ ഗുരുവിനോടുപമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവിനെ അവഹേളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്.വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരുവേള വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നായിരുന്നു മുഖ്യമന്തി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. അടുത്ത കാലത്തായി വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണം അതിരു കടക്കുകയാണ്. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും അതുവഴി സംഘപരിവാരത്തിന്റെ രാഷ്ട്രീയ നേട്ടത്തിന് അനുകൂലമായ മണ്ണൊരുക്കുവാനുമാണ് വെള്ളാപ്പള്ളി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മകന്‍ തുഷാറിനെ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസ്സിന്റെ അമരത്തിരുത്തി പ്രചാരണം വെള്ളാപ്പള്ളി സ്വയം ഏറ്റെടുക്കുകയായിരുന്നു. സമീപകാലത്ത് വെള്ളാപ്പള്ളി നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കേണ്ടതിനു പകരം അവരുടെ വേദികളില്‍ ഓടി നടന്ന് പുകഴ്ത്താനും പ്രോല്‍സാഹിപ്പിക്കാനും ശ്രമിക്കുക വഴി മുഖ്യമന്ത്രിപിണറായി വിജയൻ കൂട്ടിലടച്ച തത്തയാണെന്ന് ബോധ്യപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയത വിതച്ചും ധ്രുവീകരണത്തിന് വളവും വെള്ളവും നല്‍കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മുഖ്യമന്ത്രി യുടെ നീക്കം അവശേഷിക്കുന്ന ഇടതുഭരണത്തിന്റെ ശവക്കുഴി തോണ്ടുമെന്ന് കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതേസമയം വെള്ളാപ്പള്ളിയുടെ വിഷപാനത്തിന് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ പിണറായിയുടെ കാപട്യവും വഞ്ചനയും തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കുന്നത് നന്നാവും.പാർട്ടിക്ക് പോലും അതീതനായി മാറുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നിലക്ക് നിർത്താൻ സിപിഎം തയ്യാറാവാത്ത പക്ഷം ഒരു അന്തകനെ പാലൂട്ടി വളർത്തുന്നു എന്ന ദുര്യോഗ മാണ് അനുഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Next Story

RELATED STORIES

Share it