Latest News

ബംഗാൾ നിയമസഭയിൽ സംഘർഷാവസ്ഥ : മൂന്ന് ബിജെപി എംഎൽഎ മാർക്ക് സസ്പെൻഷൻ

ബംഗാൾ നിയമസഭയിൽ സംഘർഷാവസ്ഥ : മൂന്ന് ബിജെപി എംഎൽഎ മാർക്ക് സസ്പെൻഷൻ
X

കൊൽക്കത്ത : കുടിയേറ്റക്കാരുടെ പോരാട്ടങ്ങൾ ഉയർത്തി കാട്ടാൻ ലക്ഷ്യമിട്ടുള്ള ബിൽ അവതരണ വേളയിൽ ബംഗാൾ നിയമസഭയിൽ സംഘർഷം. കുടിയേറ്റക്കാർക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ മമത സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ കുറിച്ചുള്ള ചർച്ച ക്കിടയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത് . ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങളും, പ്രതിപക്ഷമായ ബിജെപി അംഗങ്ങളും തമ്മിൽ പരസ്പരം ഏറ്റുമുട്ടി. സംഘർഷത്തിനിടെ പരിക്കുപറ്റിയ ബിജെപി നേതാവ് ശങ്കർ ഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രമേയാവതരണ ചർച്ചയിൽ മുഖ്യമന്ത്രി മമതാ ബാനർജി സംസാരിക്കാൻ തയ്യാറെടുക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് സുവേന്ദ്ര അധികാരിയെ സസ്പെൻഡ് ചെയ്തതിൽ കാരണം ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ നിയമസഭയിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും നടുത്തിളത്തിലേക്ക് ഇറങ്ങിയുള്ള പ്രതിഷേധ o കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു. ബഹളം രൂക്ഷമായതോടെ സ്പീക്കർ ബാനർജി ഇടപെട്ട് ബിജെപി ചീഫ് വിപ്പ് ശങ്കർ ഘോഷിനെ ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ ശങ്കർ ഘോഷ് പുറത്തു പോകാൻ വിസമ്മതിച്ചതോടെ മാർഷലുകൾ ബലംപ്രയോഗിച്ച് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. മറ്റു രണ്ടു ബിജെപി എംഎൽഎമാരെയും സ്പീക്കർ സസ്പെൻഡ് ചെയ്തിട്ടുണ്ട് . കുടിയേറ്റക്കാരുടെ പോരാട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടു ഉള്ള ചർച്ചയെ വഴിതെറ്റിക്കാൻ ബിജെപി ശ്രമിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

Next Story

RELATED STORIES

Share it