Latest News

ഷാർജയിൽ മരണപ്പെട്ട മലപ്പുറം സ്വദേശി പ്രേമരാജൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ മരണപ്പെട്ട മലപ്പുറം സ്വദേശി പ്രേമരാജൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു
X

ഷാര്‍ജ: ഷാര്‍ജയില്‍ മരണപ്പെട്ട മലപ്പുറം തിരൂര്‍ - പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ (49) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. വെള്ളിയാഴ്ച രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ 3:35-ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഷാര്‍ജയിലെ താമസസ്ഥലത്ത് വെച്ചാണ് പ്രേമരാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ക്ക് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി, കമ്പനി എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അശ്വതി ദാസ്, ബന്ധുക്കളായ കിരണ്‍, രാജു, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രേമരാജന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Next Story

RELATED STORIES

Share it