Latest News

ലഹരി മുക്ത വിദ്യാലയം: ദീപാവലി ദിനത്തിൽ വീടുകളിൽ ദീപമാല തീർക്കും

കോഴിക്കോട് : വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ദീപാവലി ദിനമായ ഒക്ടോബർ 24 ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും. ലഹരിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം നേടാൻ മണ്ഡലത്തിൽ ഒരു വർഷം നീളുന്ന കർമപദ്ധതിയ്ക്ക് അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നൽകി.

വിദ്യാലയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും ചുമതലക്കാർക്ക് പരിശീലനം നൽകാനും യോഗം തീരുമാനിച്ചു. എം എൽ എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ലഹരി വിരുദ്ധ സന്ദേശയാത്ര വിദ്യാലയങ്ങളിൽ പര്യടനം നടത്തും. ജനപ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യാത്രയുടെ ഭാഗമാവും.

കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യം വെച്ച് ആവിഷ്കരിക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി രക്ഷാകർതൃ പരിശീലനവും മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.

പോലീസ് - എക് സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ രൂപികരിക്കുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി.

ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ നsന്ന യോഗത്തിൽ സർക്കിൾ ഇൻസ്പക്ടർ എ കെ സുരേഷ്കുമാർ, എക്സൈസ് ഇൻസ്പക്ടർ ഒ ബി ഗണേഷ്, പേരാമ്പ്ര സബ്‌ ഇൻസ്പക്ടർ എം എ രഘുനാഥ്, ഹൈസ്കൂൾ ഹയർ സെക്കൻ്ററി സ്ഥാപന മേധാവികൾ, പി ടി എ പ്രസിഡൻ്റുമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബാലുശ്ശേരി ഹയർ സെക്കൻ്ററി പി ടി എ പ്രസിഡൻ്റ് കെ ഷൈബു സ്വാഗതവും പ്രിൻസിപ്പാൾ ആർ ബിന്ദു നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it