Latest News

ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി
X

കൊച്ചി: ആലുവയില്‍ ഗുഡ്‌സ് പാളം തെറ്റി. കൊല്ലത്തേക്ക് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ആണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറി. ആലുവ റെയില്‍വെ സ്‌റ്റേഷന് സമീപം മൂന്നാമത്തെ പാളത്തില്‍ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടര്‍ന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it