Latest News

ചാലക്കുടി റീജിയണല്‍ സയന്‍സ് സെന്ററില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ സന്ദര്‍ശനം

ചാലക്കുടി റീജിയണല്‍ സയന്‍സ് സെന്ററില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ സന്ദര്‍ശനം
X

ചാലക്കുടി: റീജിയണല്‍ സയന്‍സ് സെന്ററില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ സന്ദര്‍ശനം. മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായിട്ടാണ് മന്ത്രി സയന്‍സ് സെന്റര്‍ സന്ദര്‍ശിച്ചത്. കൊവിഡ് പ്രശ്‌നങ്ങളെല്ലാം ഇല്ലാതാകുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സയന്‍സ് സെന്റര്‍ തുറന്നുകൊടുക്കുന്നതിനായിട്ടുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ത്രീഡി തിയറ്റര്‍ 22 ന് പ്രവര്‍ത്തനം ആരംഭിക്കും. കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 30 രൂപയുമാണ് സയന്‍സ് ലോകത്തെ ത്രീഡി വിസ്മയങ്ങള്‍ക്കായി ഫീസ് ഈടാക്കുക. സയന്‍സ് ഗാലറിയും ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്കും കുട്ടികള്‍ക്കായി തുറന്ന് കഴിഞ്ഞു.

റീജിയണല്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ.ജി ആര്‍ പ്രേംകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സുന്ദര്‍ലാല്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it