Latest News

പ്ലസ് വണ്‍ പ്രവേശനം: സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ പ്രവേശനം: സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
X

തൃശൂര്‍: പ്ലസ് വണ്‍ പ്രവേശനം ജില്ല, ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് 'ക്വാട്ടയിലോ, സ്‌പോര്‍ട്ട് ക്വാട്ടയിലോ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നാം ഓപ്ഷനിലും പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒരു ജില്ലയില്‍ ചേര്‍ന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റു ജില്ലയില്‍ ചേര്‍ന്നവര്‍ക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാറ്റത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലെ ഫോര്‍ സ്‌കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ എന്ന ലിങ്കിലൂടെ ഡിസംബര്‍ 14 മുതല്‍ 16ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.

മാറ്റം ആവശ്യപ്പെടുന്ന സ്‌കൂളുകളില്‍ വേക്കന്‍സി ഇല്ലെങ്കിലും മാറ്റത്തിന് അപേക്ഷിക്കാം. ഓപ്ഷനായി നല്‍കുന്ന സ്‌കൂള്‍ കോഡ്, കോഴ്‌സ് കോഡ് എന്നിവയില്‍ തെറ്റ് വരാതെ ശ്രദ്ധിക്കേണ്ടതാണ്.

കാന്‍ഡിഡേറ്റ് ലോഗിനിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന ഓപ്ഷനുകള്‍ ചേര്‍ക്കാനുള്ള ബോക്‌സില്‍ വിദ്യാര്‍ത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്‌കൂളും കോമ്പിനേഷനുകളൂം മുന്‍ഗണനാക്രമത്തില്‍ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക. അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓപ്ഷനുകള്‍, സ്‌കൂളിന്റെ പേര്, കോഴ്‌സ് എന്നിവ കൂടി പരിശോധിച്ച് ഉറപ്പാക്കി വേണം കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതെന്ന് ഹയര്‍ സെക്കന്ററി അക്കാദമിക് കോര്‍ഡിനേറ്റര്‍ വി.എം.കരീം അറിയിച്ചു. സ്‌കൂള്‍ മാറ്റത്തിന് ശേഷമുള്ള വേക്കന്‍സിയിലേക്ക് പുതിയ അപേക്ഷ കൊടുക്കുവാനും സീറ്റ് ലഭിക്കാത്തവര്‍ക്ക് പുതുക്കുവാനും ഡിസംബര്‍ 20ന് 10 മണി മുതല്‍ അവസരം ലഭിക്കും. ഈ അവസരത്തില്‍ ഇതുവരെ അഡ്മിഷന്‍ നേടാത്തവര്‍ക്കുീ വിവിധ കാരണങ്ങളാല്‍ അഡ്മിഷന്‍ നിരസിക്കപ്പെട്ടവര്‍ക്കും അപേക്ഷിക്കാന്‍ അവസരം ലഭിക്കും.

Next Story

RELATED STORIES

Share it