Latest News

സീനിയര്‍ ഡിവിഷണല്‍ ഓപറേറ്റിങ്ങ് മാനേജറുടെ പിടിവാശി; നിലമ്പൂര്‍ പാത നിശ്ചലം, ആശ്രയം 'രാജ്യറാണി'മാത്രം

സീനിയര്‍ ഡിവിഷണല്‍ ഓപറേറ്റിങ്ങ് മാനേജറുടെ പിടിവാശി; നിലമ്പൂര്‍ പാത നിശ്ചലം, ആശ്രയം രാജ്യറാണിമാത്രം
X

-നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: റെയില്‍വേയിലെ ഹരിതപാതയെന്നറിയപ്പെടുന്ന നിലമ്പൂര്‍ പാത ഏറക്കുറെ നിശ്ചലമാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യറാണി എക്‌സ്പ്രസ് ഒഴികെ മറ്റെല്ലാ തീവണ്ടികളും നിര്‍ത്തിയിരിക്കുകയാണ്. പാലക്കാട് റെയില്‍വെ ഡിവിഷണല്‍ ഓപറേറ്റിങ്ങ് മാനേജറുടെ പിടിവാശിയാണ് നിലമ്പൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ െ്രെടയിന്‍ സര്‍വ്വീസ് മുടങ്ങാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

തീവണ്ടികളില്ലാത്തതിനാല്‍ ഷൊര്‍ണൂരില്‍നിന്ന് അങ്ങാടിപ്പുറം, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മണിക്കൂറുകളോളം റോഡുമാര്‍ഗം യാത്രചെയ്താല്‍ മാത്രമേ എത്താനാവൂ. മാത്രമല്ല, ഇതിനിടയില്‍ വരുന്ന കുലുക്കല്ലൂര്‍, ചെറുകോട്, മേലാറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും റോഡിനെയാണ് ആശ്രയിക്കുന്നത്. തീവണ്ടിയിലാണെങ്കില്‍ അരമണിക്കൂറില്‍ മെഡിക്കല്‍ സിറ്റിയായ പെരിന്തല്‍മണ്ണയിലെത്താനാവും.

കൊവിഡ്‌സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പെടെയുള്ള നിബന്ധനകളാണ് തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിലെ തടസ്സം. കൊവിഡിന്റെ ആഘാതം വിട്ടൊഴിയാതെ കണക്ഷനില്ലാത്ത പ്രദേശങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നതില്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധനല്‍കുന്നുണ്ട്. മെയില്‍ സര്‍വീസുള്‍പ്പെടെ നിലമ്പൂര്‍ പാതയില്‍ തീവണ്ടികളിലൂടെയായിരുന്നു നടത്തിയിരുന്നത്.

നവംബറോടെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പാസഞ്ചര്‍ ഷട്ടില്‍ സര്‍വീസുകളായിരുന്നു കൂടുതലുണ്ടായിരുന്നത്. ആറ് തീവണ്ടികളിലായി രാവിലെ ഏഴോടെ ആരംഭിക്കുന്ന സര്‍വീസ് രാത്രി പത്തുവരെയുണ്ടായിരുന്നു. ഇതിനുപുറമെ കോട്ടയം-നിലമ്പൂര്‍ പുതിയ തീവണ്ടിയും അനുവദിച്ചിട്ടുണ്ടെങ്കിലും സര്‍വീസ് ആരംഭിക്കാനായിട്ടില്ല. സര്‍വീസ് നടത്താന്‍ സ്‌റ്റേഷനുകളില്‍ ഓഫീസര്‍മാരില്ലെന്നാണ് ഇതിനായി അധികൃധര്‍ പറയുന്നത്, അതേസമയം ഉണ്ടായിരുന്ന ഓഫീസര്‍മാരെ മറ്റിടങ്ങളിലേക്ക് സീനിയര്‍ ഡിവിഷന്‍ മാനേജര്‍ മാറ്റുകയായിരുന്നു.മലബാറിലെ ജനകീയ റൂട്ടായ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ കേന്ദ്ര റെയില്‍വെ ഉദ്യോഗസ്ഥ നടപടികള്‍ക്കെതിരെ പ്രതികരിക്കാത്ത മണ്ഡലത്തിലെ എ.പിമാര്‍കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it