- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിതരണത്തിനൊരുങ്ങി 248 വനഭൂമി പട്ടയങ്ങള്‍; ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തൃശൂര്‍ താലൂക്കില്‍

തൃശൂര്‍: ജില്ലയില്‍ വിതരണത്തിനൊരുങ്ങി 248 വനഭൂമി പട്ടയങ്ങള്‍. തൃശൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. 216 വനഭൂമി പട്ടയങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് 75 പട്ടയങ്ങളുമായി പീച്ചി വില്ലേജും രണ്ടാമത് 64 പട്ടയങ്ങളുമായി മാടക്കത്തറ വില്ലേജുമാണ്. ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് റവന്യൂമന്ത്രി കെ രാജന്റെ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലാണ്. തലപ്പിള്ളി താലൂക്കില്‍ 28 ഉം ചാലക്കുടി താലൂക്കില്‍ 4 പട്ടയങ്ങളുമാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്. സെപ്റ്റംബര്‍ 14ന് നടക്കുന്ന പട്ടയമേളയില്‍ ജില്ലയില്‍ 248 വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യും. 863 വനഭൂമി പട്ടയങ്ങളാണ് ഇതുവരെ ജില്ലയില്‍ വിതരണം ചെയ്തത്.
കയറി കിടക്കാന്‍ സ്വന്തമായൊരു വീടെന്നത് ജനങ്ങളുടെ അവകാശമാണെന്നും സാധാരണക്കാരുടെ ഈ ആഗ്രഹത്തിന് മേലുള്ള എല്ലാവിധ നിയമ തടസങ്ങളും നീക്കി ഭൂമി നല്‍കുകയാണ് പട്ടയ വിതരണത്തിലൂടെ സാധ്യമാകുന്നതെന്ന് റവന്യൂമന്ത്രി പറഞ്ഞു. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തോടെയാണ് റവന്യൂവകുപ്പ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി ലഭ്യമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















