Latest News

തോട്ടം തൊഴിലാളികളെ കുറിച്ചുള്ള പഠനത്തിന് വി ആര്‍ നജീബിന് ഡോക്ടറേറ്റ്

തോട്ടം തൊഴിലാളികളെ കുറിച്ചുള്ള പഠനത്തിന് വി ആര്‍ നജീബിന് ഡോക്ടറേറ്റ്
X

തേറ്റമല: വയനാട്ടിലെ തോട്ടം തൊഴിലാളികളെ കുറിച്ചുള്ള പഠനത്തിന് തേറ്റമല സ്വദേശിയായ വി ആര്‍ നജീബ് ഡോക്ടറേറ്റ് കരസ്ഥമാക്കി. വയനാട്ടിലെ തോട്ടം തൊഴിലാളികളെ സാമൂഹിക സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള പഠനത്തിന് ജെഎന്‍യുവിലെ സോഷ്യോളജി വിഭാഗത്തില്‍ നിന്നാണ് നജീബ് പിഎച്ച്ഡി ഗവേഷണം പൂര്‍ത്തികരിച്ചത്. ഇതേ വിഷയത്തില്‍ ലോക പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്.

തേറ്റമല സ്വദേശികളായ വള്ളിയാട്ട് റഷീദിന്റെയും റംലയുടെയും മകനാണ്. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ സുനൈജയാണ് ഭാര്യ. ഫാറൂഖ് കോളജിലെ യുയുസി, ജെഎന്‍യുവിലെ എസ്എഫ്‌ഐ യൂനിറ്റ് ഉപഭാരവാഹി, എസ്എഫ്‌ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it