Latest News

വിദഗ്ധ സംഘം വയനാട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി

വിദഗ്ധ സംഘം വയനാട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി
X

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, കമ്മ്യുണിറ്റി മെഡിസിന്‍ വിഭാഗങ്ങള്‍ തുടങ്ങുന്നതിനായി ഗവ. നഴ്‌സിംഗ് കോളജ് കെട്ടിടത്തില്‍ ആവശ്യമായ സ്ഥല സൗകര്യവും മറ്റ് അനുബന്ധ സംവിധാനങ്ങളും പരിശോധിക്കുന്നതിനായാണ് സംഘമെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ അസി.പ്രഫസര്‍മാരായ ജെന്‍സി ജോര്‍ജ്ജ്, ജൗഹര്‍, മുഹമ്മദ് അഷ്‌റഫ്, ബിന്‍സു വിജയന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ കെട്ടിടം അനുയോജ്യമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

സൗകര്യം വിപുലീകരിക്കുന്നതിനായി കൂടുതലായി ആവശ്യമുള്ള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെ കുറിച്ച് നിര്‍ദ്ദേശം നല്‍കി. സംഘത്തിന്റെ റിപ്പോര്‍ട്ട് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കുമെന്നും ഉടന്‍ തന്നെ ആദ്യ ബാച്ചിന് പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ: കെ കെ മുബാറക്ക് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സൂപ്രണ്ട് ഡോ: ദിനേഷ് കുമാര്‍, ആര്‍ എം ഒ ഡോ: സി സക്കീര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

Next Story

RELATED STORIES

Share it