Latest News

ബിരുദം: അലോട്‌മെന്റ് ലഭിച്ചവര്‍ സെപ്തംബര്‍ ഒന്നിന് മുന്‍പായി പ്രവേശനം ഉറപ്പാക്കണം

ബിരുദം: അലോട്‌മെന്റ് ലഭിച്ചവര്‍ സെപ്തംബര്‍ ഒന്നിന് മുന്‍പായി പ്രവേശനം ഉറപ്പാക്കണം
X

കോട്ടയം: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം. ഓണ്‍ലൈനായി സര്‍വകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷന്‍ ഓണ്‍ലൈനായി സെലക്ട് ചെയ്ത് അലോട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടര്‍ന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്.

കൊവിഡ് 19 വൈറസ് വ്യാപനംമൂലം പൂര്‍ണമായും ഓണ്‍ലൈന്‍ മോഡിലായതിനാല്‍ അലോട്‌മെന്റ് ലഭിച്ചവര്‍ കോളജുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താല്‍ക്കാലിക പ്രവേശനം തെരഞ്ഞെടുത്തവര്‍ കോളജുകളില്‍ .ഫീസടയ്‌ക്കേണ്ടതില്ല. ഇത്തരത്തില്‍ താല്‍ക്കാലിക പ്രവേശനം ലഭിച്ചവരില്‍ നിന്നും കോളജുകള്‍ ഫീസ് വാങ്ങാന്‍ പാടുള്ളതല്ല. സ്ഥിര/ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ കോളജുകള്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുമാണ്.

Next Story

RELATED STORIES

Share it