Latest News

ഷോളയൂര്‍ സിഐയെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്

ഷോളയൂര്‍ സിഐയെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്
X

അഗളി: ഷോളയൂര്‍ സിഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നറിയിച്ച് ഭീഷണിക്കത്ത്. ശനിയാഴ്ച രാവിലെയാണ് പേര് വെളിപ്പെടുത്താതെ കോഴിക്കോടുനിന്നു കത്തും മനുഷ്യ വിസര്‍ജ്യമടങ്ങിയ കവറുമെത്തിയത്. സാധാരണക്കാര്‍ക്ക് നേരെ നീതിപൂര്‍വമായ നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ ഷോളയൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ് മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിഐയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it