Latest News

രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയണം: എസ്ഡിപിഐ

രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയണം: എസ്ഡിപിഐ
X

വേങ്ങര: പിറന്നുവീണ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 1921ല്‍ പൂച്ചോലമാട് വെച്ചുണ്ടായ വൈദേശിക ശക്തികള്‍ക്കെതിരായ പോരാട്ടത്തിലെ 85ഓളം വരുന്ന ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന് എസ്ഡിപിഐ വേങ്ങര മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഒതുക്കുങ്ങല്‍, ചേറൂര്‍, പടപ്പറമ്പ്, പൂച്ചോലമാട്, പാക്കടപ്പുറായ, വേങ്ങര പ്രദേശങ്ങളില്‍ നിന്നുള്ള മാപ്പിളപോരാളികളാണ് പൂച്ചോലമാട് വെച്ച് രക്തസാക്ഷികളായത്. 1921ലെ മാപ്പിളസമരങ്ങളുടെ നൂറാം വാര്‍ഷികം ആചരിക്കുന്ന 2021ല്‍ തന്നെ സ്മാരകം യാഥാര്‍ത്ഥ്യമാക്കണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി എം ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എ ബീരാന്‍കുട്ടി, മുസ്തഫ പാമങ്ങാടന്‍, ജില്ലാ ട്രഷറര്‍ എ കെ സൈതലവിഹാജി, കെ അബൂബക്കര്‍, കെ എം ഹനീഫ, കെ കെ അവറാന്‍, എം ഖമറുദ്ദീന്‍ സംസാരിച്ചു.

എസ്ഡിപിഐ വേങ്ങര മണ്ഡലം ഭാരവാഹികള്‍

സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ വേങ്ങര മണ്ഡലം പ്രസിഡന്റായി കല്ലന്‍ അബൂബക്കര്‍ മാസ്റ്ററെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി എം ഖമറുദ്ദീന്‍ (സെക്രട്ടറി), വി ബഷീര്‍ (ഖജാന്‍ജി), പി എം ഷെരീഖാന്‍, കെ കെ അവറാന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ എം ഹനീഫ, കെ അബ്ദുല്‍നാസര്‍, കെ കെ സൈതലവി(ജോയിന്റ് സെക്രട്ടറിമാര്‍), സി ടി അബ്ദുല്‍ഹഫീസ് (കമ്മിറ്റിയംഗം) എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it