- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി കെ രാധാകൃഷ്ണന്‍

തൃശൂര്‍: കാര്‍ഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി വികസനവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ജില്ലാതല രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍, പോരായ്മകള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ഈ പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകള്‍ അവര്‍ക്ക് യോജിക്കുന്ന ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയണം. കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്ക് അധീതമായി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തില്‍ 1996ല്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. 25 വര്‍ഷത്തെ ജില്ലാ വികസന രേഖ അവതരണം ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















