Latest News

സ്വാദിഖലി ശിഹാബ് തങ്ങള്‍ പരപ്പനങ്ങാടി കടപ്പുറത്ത് പ്രാര്‍ത്ഥന നടത്തി

സ്വാദിഖലി ശിഹാബ് തങ്ങള്‍ പരപ്പനങ്ങാടി കടപ്പുറത്ത് പ്രാര്‍ത്ഥന നടത്തി
X

പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അരയന്‍ കടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ചാപ്പപ്പടി ഫിഷ്‌ലാന്റിംഗ് സെന്റര്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സദസ്സില്‍ നടന്നകൂട്ടപ്രാര്‍ത്ഥനക്ക് തങ്ങള്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി ഖാസിസയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പനയത്തില്‍, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, മഹല്ല് മദര്‍രിസ് ശഫീഖ് ദാരിമി കൊളപ്പുറം, മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് മെംബര്‍ എ പി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍, പി പി ഇബ്രാഹിം, കെ എസ് സൈതലവി, പി എസ് സൈതലവി, പി കെ അബ്ദുറസാഖ്എന്ന കോയ, കരണമന്‍ ഇബ്രാഹിംകുട്ടി, കെ പി നാസര്‍ സദ്ദാംബീച്ച്, നൗഷാദ് ചെട്ടിപ്പടി, കൗണ്‍സിലര്‍ ടി ആര്‍ റസാഖ്, ശമീം ദാരിമി, മന്‍സൂര്‍ അശ്‌റഫി, ശറഫുദ്ധീന്‍ ഫൈസി കോട്ടുമല, സൈതലവി ഫൈസി, ശറഫുദ്ധീന്‍ അശ്‌റഫി, യാസര്‍ ഫൈസി ആവിയില്‍ബീച്ച്, പി പി ഹംസ, എം പി ഹുസൈന്‍, സി പി സുബൈര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Next Story

RELATED STORIES

Share it