Latest News

പക്ഷപാതമില്ലാതെ നിയമങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ഭണകൂടത്തിന് വേണ്ടത്: യാസ്മിന്‍ ഇസ്‌ലാം

പക്ഷപാതമില്ലാതെ നിയമങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ഭണകൂടത്തിന് വേണ്ടത്: യാസ്മിന്‍ ഇസ്‌ലാം
X

കൊച്ചി: ഈ സര്‍ക്കാറിന് കീഴില്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങളുടെ കാര്യത്തില്‍ വളരെ ആശങ്കയുള്ളവരാണെന്നും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പക്ഷപാത രഹിതമായി നിയമങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ഭരണകൂടത്തിനു വേണ്ടതെന്നും വിമന്‍ ഇന്ത്യാ മുവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഇസ്്‌ലാം. 'സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം' എന്ന തലക്കെട്ടില്‍ ആഗസ്ത്് 05 മുതല്‍ സെപ്തംബര്‍ 05 വരെ നടക്കുന്ന പ്രതിഷേധ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന, കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൃഷ്‌ണേന്തു, മഞ്ചുഷ മാവിലാടം, കെ പി സുഫീറ, വി പി സുഹറ, മേരി അബ്രഹാം, ജമീല പി, കടല്‍ കനി, ചന്ദിക ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it