- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാറിലെ ആദ്യ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന്‍ കുന്ദമംഗലത്ത്; ഉദ്ഘാടനം 16ന്

കോഴിക്കോട്: കുന്ദമംഗലത്ത് 90 കോടി ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന്‍ (ജി.ഐ.എസ് സബ് സ്‌റ്റേഷന്‍) 16ന് ഉച്ചക്ക് 2 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.
മലബാറിലെ ആദ്യത്തെ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷനാണ് കുന്ദമംഗലത്ത് നിര്‍മ്മിച്ചത്. അത്യാധുനിക രീതിയില്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സബ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പരമ്പരാഗത സബ് സ്‌റ്റേഷനുകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ.
ഐ.ഐ.എം, എന്‍.ഐ.ടി കലിക്കറ്റ്, സി.ഡബ്ല്യു.ആര്‍.ഡി.എം, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, മില്‍മ തുടങ്ങി നിരവധി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് നിലവിലുള്ള 110 കെവി സബ് സ്‌റ്റേഷന്‍ അപര്യാപ്തമാണെന്നും ശേഷി കൂടിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ സബ്‌സ്‌റ്റേഷന്‍ വേണമെന്നുമുള്ള ആവശ്യമാണ് പുതിയ സബ് സ്‌റ്റേഷന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ നിറവേറിയത്. നല്ലളം 220 കെ.വി സബ് സ്‌റ്റേഷന്‍ വഴി അരീക്കോട് നിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്ത് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുമായിരുന്നു ഇതുവരെ ഈ പ്രദേശങ്ങളിലെ ആശ്രയം.
കുന്ദമംഗലത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലാണ് പുതിയ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. നിലവിലുള്ള 7.66 കി.മീ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് സ്ഥിതി ചെയ്യുന്ന അതേ റൂട്ടിലൂടെ ഇപ്പോഴുള്ള പ്രസരണ ടവറുകള്‍ മാറ്റി 220/110 കെ.വി മള്‍ട്ടി സര്‍ക്യൂട്ട്, മള്‍ട്ടി വോള്‍ട്ടേജ് ടവറുകള്‍ സ്ഥാപിച്ച് അതില്‍ 220 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ പുതുതായി ഉള്‍ക്കൊള്ളിച്ചാണ് ഈ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ട്രാന്‍സ്‌ഫോമറുകളും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
കുന്ദമംഗലം നിയോജക മണ്ഡലത്തിലും കോഴിക്കോട് നഗര പരിധിയിലും ഗുണമേന്‍മയുള്ള വൈദ്യുതി എല്ലായ്‌പ്പോഴും ലഭ്യമാക്കുന്നതിനും മലയോര മേഖലയിലെ ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം പരാമാവധി പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി സഹായകമാവും.
ചടങ്ങില്‍ എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയഖക്ടറുമായ ഡോ.ബി.അശോക്, ചീഫ് എന്‍ജിനീയര്‍ വി.രാധാകൃഷ്ണന്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















