Latest News

എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
X

വള്ളിക്കുന്ന്: എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. 2021 മുതല്‍ മൂന്ന് വര്‍ഷകാലാവധിയിലേക്കുള്ള ഭാരവാഹികളേയാണ് തിരഞ്ഞെടുത്തത്. പി കെ അബ്ദുല്‍ അസീസ്(പ്രസിഡന്റ്), കബീര്‍ എന്‍ സി(ജനറല്‍ സെക്രട്ടറി), സാബിത്ത് ആനങ്ങാടി (ഖജാഞ്ചി), ഭാസ്‌കരന്‍ ചാലിയില്‍, ഉസ്മാന്‍ ചുഴലി(വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് യു.സിറ്റി, സലാം ചേളാരി(ജോ. സെക്രട്ടറിമാര്‍), അബു തായഞ്ചേരി(കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.

ചേലാംമ്പ്രയില്‍ നടന്ന വള്ളിക്കുന്ന് മണ്ഡലം പ്രതിനിധി സഭ അഴിക്കല്‍ ബീരാന്‍ ഉദ്ഘാടനം ചെയ്തു. ശരീഖാന്‍ വേങ്ങര ഇലക്ഷന്‍ നിയന്ത്രിച്ചു. മണ്ഡലം പ്രസിഡന്റ് ഷറഫുദ്ധീന്‍ പള്ളിക്കല്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി മജീദ് വെളിമുക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹനീഫ കുറ്റൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ എസ്ഡിപിഐ യുടെ പങ്കിനെ കുറിച്ച് സംസാരിച്ചു.

Next Story

RELATED STORIES

Share it