- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമയുടെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കുന്നത് അപലപനീയം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

കോട്ടയം: നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമയെ ലക്ഷ്യംവെച്ച് ചിലര്‍ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കുകയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. നാദിര്‍ഷാ ചിത്രങ്ങള്‍ക്കു നേരെയുള്ള എതിര്‍പ്പ് ചില അജണ്ടകളുടെ ഭാഗമായാണ് നടക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ കലഹം സൃഷ്ടിക്കാനുള്ള ചില പ്രത്യേക കേന്ദ്രങ്ങളുടെ നീക്കത്തിന്റെ ഭാഗമായാണ് പ്രതിഷേധം. ഇവര്‍ മത വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണ്. ക്രൈസ്തവ മത വിശ്വാസവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും മലയാള സിനിമയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള ആക്ഷേപഹാസ്യ സിനിമകള്‍ ഉള്‍പ്പെടെയും മനുഷ്യനെ വഴിതെറ്റിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളുടെ പേരുള്‍പ്പെടെ ഉണ്ടായിട്ടും ശബ്ദിക്കാത്തവരാണ് ഒരു ചിത്രത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കുന്ന പരാമര്‍ശം നടത്തുന്നത്. നാദിര്‍ഷ എന്ന പേരുള്ള ഒരാള്‍ ഈശോ എന്ന പേരില്‍ സിനിമ ചിത്രീകരിക്കുന്നതാണോ പ്രശ്‌നം?. നാദിര്‍ഷക്ക് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നു എന്നാണ് എതിര്‍പ്പുമായി എത്തുന്നവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കാനുള്ള അച്ഛാരം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്നു. കലാസൃഷ്ടിയെ കലാസൃഷ്ടിയായി മാത്രം കാണണമെന്നും ഇതിന്റെ പേരില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ച യോഗം സംസ്ഥന പ്രസിഡന്റ് അഡ്വക്കേറ്റ് എം താജുദ്ദീന്‍ ഉദ്ഘടനം ചെയ്തു. നന്തിയോട് ബഷീര്‍, വി ഒ അബു സാലി, ഹബീബുള്ളാ ഖാന്‍ ഈരാറ്റുപേട്ട, ടിപ്പു മൗലനാ, പി .എസ് ഹുസെയിന്‍, എസ്.എം ഫുവാദ് ചങ്ങാനശ്ശേരി, മുഹമ്മദ് കണ്ടകത്ത് സമീര്‍ മൗലാന, നാസര്‍ തുണ്ടിയില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















