- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ വഞ്ചിച്ചു: കെ മുരളീധരന്‍

കോഴിക്കോട്: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കെ മുരളീധരന്‍ എംപി. നിയമപരമായ തിരിച്ചടി ഭയന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാടാര്‍ വിഭാഗത്തിന് സംവരണം നല്‍കാതിരുന്നതെന്നും ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്നും മുരളീധരന്‍ പറഞ്ഞു. പത്ത് വോട്ടിന് വേണ്ടി സമുദായങ്ങളെ വഞ്ചിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒബിസി യില്‍ ഉള്‍പ്പടുത്തി സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ വന്ന പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹരജിയിലായിരുന്നു കോടതി വിധി.
സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.
2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങള്‍ നിലവില്‍ ഒബിസി പട്ടികയില്‍ ഉണ്ട്. ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















