Latest News

കൊവിഡ് രോഗികളുടെ നേത്ര സംരക്ഷത്തിനായി കോവിഷന്‍ പദ്ധതി

കൊവിഡ് രോഗികളുടെ നേത്ര സംരക്ഷത്തിനായി കോവിഷന്‍ പദ്ധതി
X

തൃശൂര്‍: കൊവിഡ് രോഗികളുടെ നേത്ര സംരക്ഷത്തിനായി കോവിഷന്‍ പദ്ധതി. കൊവിഡ് ബാധിച്ചവരിലെ നേത്ര സംരക്ഷണം ലക്ഷ്യമിട്ട് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ മിഷനും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കോവിഷന്‍. കൊവിഡ് ബാധിച്ചവരില്‍ കണ്ണിന് വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കൊവിഡ് വിമുക്തമാകുന്നത്തോടെ ഇവ ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ മറ്റു ജീവിതശൈലി രോഗങ്ങള്‍ പ്രത്യേകിച്ച് പ്രമേഹം ഉള്ളവര്‍ക്ക് അത് ഗുരുതരമാവുകയും കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുകയും ചെയ്യുന്നു.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേത്ര വിഭാഗത്തില്‍ ആധുനിക പരിശോധനകള്‍ സഹിതമാണ് കോവിഷന്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ആര്‍ സലജ കുമാരി അറിയിച്ചു.

കൊവിഡ് ബാധിതരുടെ നേത്രസംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നതായി നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എംഎസ് നൗഷാദ് പറഞ്ഞു. കോവിഡ് ബാധിച്ചവര്‍ക്കും വിമുക്തരായവര്‍ക്കും തിങ്കള്‍, വ്യാഴം,വെള്ളി ദിവസങ്ങളില്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നേത്ര വിഭാഗം ഒ പി യില്‍ പരിശോധനയും ചികിത്സയും ലഭ്യമാണെന്ന് നേത്ര വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി കെ നേത്ര ദാസ് അറിയിച്ചു.

Next Story

RELATED STORIES

Share it