Latest News

സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍; സന്തോഷം പങ്ക് വച്ച് എ വിജയരാഘവന്‍

സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍; സന്തോഷം പങ്ക് വച്ച് എ വിജയരാഘവന്‍
X

തിരുവനന്തപുരം: സിപിഎമ്മിന്റെ കേരള യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് സന്തോഷം പങ്കുവച്ചത്. 1.12 ലക്ഷം സബ്‌സ്‌െ്രെകബേഴ്‌സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സൈബര്‍ ഇടങ്ങളില്‍ ശക്തമായ സാന്നിധ്യമാകുന്നതിന്റെ ഭാഗമായാണ് സിപിഎം യൂ ട്യൂബ് ചാനല്‍ ആരംഭിച്ചത്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് അണികളെ അറിയിക്കുന്നതിനും പാര്‍ട്ടിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയുമാണ് യൂ ട്യൂബ് ചാനല്‍കൊണ്ട് ലക്ഷ്യം വെക്കുന്നത്. അതേസമയം, കംപ്യൂട്ടറിനെ എതിര്‍ത്തിരുന്ന പാര്‍ട്ടിയുടെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ച കാര്യവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

Next Story

RELATED STORIES

Share it