Latest News

പെഗസസ്: കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെന്ന് എസ്എസ്എഫ്

പെഗസസ്: കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെന്ന് എസ്എസ്എഫ്
X

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനോ, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യ താല്‍പര്യത്തെ ഹനിക്കുന്നതും, ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ സാദിഖ് പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കൊല്ലം ഖാദിസിയ്യയില്‍ സംഘടിപ്പിച്ച പ്രീ അനലൈസ ലീഡേഴ്‌സ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധി ലംഘിച്ച് ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ വിഷയത്തെ നിസ്സംഗതയോടെ സമീപിക്കുന്നത് സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് വെളിവാക്കുന്നത്.

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുളള സര്‍ക്കാര്‍ തന്നെ അത് ലംഘിച്ചുവെന്ന ആരോപണമുയരുമ്പോള്‍ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തത വരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതിനു പകരം ഒളിച്ചു കളി നടത്തുന്നത് തങ്ങളാണ് ഗുരുതരമായ ഈ ഹീനകൃത്യം ചെയ്തതെന്ന സ്വയം സമ്മതിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ സയ്യിദ് ആശിഖ് തങ്ങള്‍ കൊല്ലം, ഡോ.അബൂബക്കര്‍ കാടാമ്പുഴ, ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍, പി ജാബിര്‍, എം ജുബൈര്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ ചര്‍ച്ച, സംവാദം, പഠനം തുടങ്ങിയ സെഷനുകള്‍ക്ക് സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ സഖാഫി പാലക്കാട്, സി ആര്‍ കെ മുഹമ്മദ്, ഹാമിദലി സഖാഫി പാലാഴി, എം മുഹമ്മദ് നിയാസ്, കെ ബി ബഷീര്‍, സയ്യിദ് മുനീര്‍ തങ്ങള്‍ കാസര്‍ഗോഡ്, നൗഫല്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it