Latest News

ബാഫഖി തങ്ങള്‍ ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സമ്മാനിച്ച മഹാന്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

ബാഫഖി തങ്ങള്‍ ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സമ്മാനിച്ച മഹാന്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍
X

പെരിന്തല്‍മണ്ണ: ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വമായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായ വാണിജ്യരംഗത്ത് വളരെ ചെറുപ്പകാലത്തെ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ബാഫഖി തങ്ങള്‍ തന്റെ യൗവ്വനത്തിന്റെ തീക്ഷ്ണതയിലും മതസാമൂഹിക രംഗത്ത് പില്‍കാലത്ത് കുതിച്ചു ചാട്ടത്തിനു കളമൊരുക്കിയ നിരീക്ഷണങ്ങള്‍ സമര്‍പ്പിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും പ്രതിഭാധനത്വം കൊണ്ട് വ്യതിരിക്തനായ അതികായനായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെ ആത്മാര്‍ത്തമായി ഉള്‍ക്കൊള്ളുന്നതിലൂടെ മാത്രമേ വിവിധ സമുദായങ്ങള്‍ക്ക് സ്വസ്ഥവും സ്വതന്ത്രവുമായി വളരാന്‍ സാധിക്കൂ എന്ന തങ്ങളുടെ തിരിച്ചറിവാണ് ആധുനിക കേരളീയ സമൂഹം. ആ അര്‍ത്ഥത്തില്‍ നവമുസ്‌ലിം കേരളത്തിന്റെ ശില്‍പ്പിയും സൗഹാര്‍ദത്തിന്റെ അമ്പാസഡറുമായിരുന്നു ബാഫഖി തങ്ങളെന്നും തങ്ങള്‍ പറഞ്ഞു.

സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അനുപമ വ്യക്തിത്വവും സമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിനാവശ്യമായി മതഭൗതികവിദ്യാഭ്യാസസാംസ്‌കാരിക മേഖലകളില്‍ സമുദായം സമസ്ത കേരള ജംഇയ്യതുല്‍ ഉലമായിലൂടെയും സമുദായ രാഷ്ട്രീയ കൂട്ടായ്മയിലൂടെയും നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് കടമപ്പെട്ടിരിക്കുന്നത് ബാഫഖീ തങ്ങളോടാണെന്ന് അദ്ദേഹം പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. കേരള മുസ്‌ലിംകള്‍ക്ക് നാനാതലങ്ങളിലെ വളര്‍ച്ചക്കാവശ്യമായ ഭദ്രമായ തറയൊരുക്കിയ മഹാനായ ശില്‍പ്പിയാണ് ബാഫഖി തങ്ങളെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത രംഗത്ത് മാത്രമല്ല, കേരള രാഷ്ട്രീയ മേഖലകളിലും സുസ്ഥിരത നിലനിര്‍ത്തുന്നതിലും ബാഫഖീ തങ്ങളുടെ നിസ്തുല വ്യക്തിത്വം വ്യതിരിക്തമായ ചരിത്ര വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഷമീറലി ശിഹാബ് തങ്ങള്‍, ഒഎംഎസ് തങ്ങള്‍, അഡ്വ. എന്‍ സൂപ്പി, കെ വി അസ്ഗറലി ഫൈസി, വി അബ്ദുല്‍ ലത്തീഫ് ഫൈസി, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, ഉമര്‍ ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it