Latest News

ഇന്ത്യ-യുഎഇ യാത്രാവിലക്ക് ഈ മാസം 25 വരെ തുടരുമെന്ന് എമിറേറ്റ്‌സ്

ഇന്ത്യ-യുഎഇ യാത്രാവിലക്ക് ഈ മാസം 25 വരെ തുടരുമെന്ന് എമിറേറ്റ്‌സ്
X

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ്. ഇന്ത്യ അടക്കം 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്.

നേരത്തെ ഈ മാസം 31 വരെ ഇന്ത്യയില്‍ നിന്നടക്കം സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്.വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ വ്യോമയാന മന്ത്രാലയം ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it