Latest News

സച്ചാര്‍, നരേന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അട്ടിമറിക്കരുത്: കെഎഎംഎ

സച്ചാര്‍, നരേന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അട്ടിമറിക്കരുത്: കെഎഎംഎ
X

തിരുവനന്തപുരം: മുസ് ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അവരുടെ സമഗ്ര പുരോഗതിക്കും ആയി വിദഗ്ധ പഠനം നടത്തി തയ്യാറാക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലേയും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലേയും ശുപാര്‍ശകള്‍ പൂര്‍ണമായി മുസ്‌ലിം ന്യൂനപക്ഷത്തിനായി നടപ്പിലാക്കണമെന്നും അതിനെ അട്ടിമറിക്കരുതെന്നും കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെഎഎംഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദീന്‍, പ്രസിഡന്റ് എ എ ജാഫര്‍ എന്നിവര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയില്‍ ഉള്‍പ്പെട്ട സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിനു തന്നെ ലഭ്യമാക്കുന്നതിനും, ശുപാര്‍ശയില്‍ ഉള്‍പ്പെട്ട അന്താരാഷ്ട്രഅറബിക് സര്‍വകലാശാല ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

2001 നവംബറില്‍ സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിന് പ്രത്യേക നിയമനം നടത്തുവാന്‍ ആവശ്യമായ നിയമചട്ടം ഭേദഗതി ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്നും കെഎഎംഎ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it