Latest News

ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഉറപ്പ് വരുത്തുക: മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഉറപ്പ് വരുത്തുക: മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
X

ഓച്ചിറ: സ്വസ്ഥവും സമാധാനവും നിറഞ്ഞ ജീവിതം നയിച്ച് കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് തുടര്‍ന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിയിലധിഷ്ഠിതമായ ജീവിതം ഉറപ്പ് വരുത്തുവാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാകണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള അധ്യക്ഷന്‍ മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പ്രസ്താവിച്ചു. വിശ്വാസപരവും മാനുഷികവും ഭൂമിശാസ്ത്ര പരവുമായ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹത്തെ കേന്ദ്രം തിരിച്ച് വിളിക്കണമെന്നും മൗലാനാ ആവശ്യപ്പെട്ടു.

കേന്ദ്രഭരണപ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന പതിവ് രീതി മാറ്റി തങ്ങളുടെ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങളും നിക്ഷിപ്ത താല്‍പര്യങ്ങളും നടപ്പിലാക്കുന്ന ഇഷ്ടക്കാരെ നിയമിക്കുന്ന കേന്ദ്രത്തിന്റെ പുതിയ രീതി ജനങ്ങളില്‍ കൂടുതല്‍ ആശങ്ക പരത്തുന്നുണ്ട്. സവിശേഷമായ മത സാംസ്‌കാരിക തനിമയും ശാന്തസുന്ദരമായ ജീവിതവും നിലനിന്ന് പോരുന്ന ലക്ഷദ്വീപിനെ തകര്‍ത്ത് ഒരു പ്രശ്‌നബാധിത പ്രദേശമാക്കി മറ്റൊരു കാശ്മീരിനെ സൃഷ്ടിക്കുവാനുള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓരോ കരിനിയമങ്ങളും.

ഒരു ക്രിമിനല്‍ കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട് നടപ്പിലാക്കി വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുക, നല്ല നിലയില്‍ നാല്‍ക്കാലികളെ സംരക്ഷിച്ച് ഉപജീവനം നടത്തുന്ന സ്ഥലത്ത് ഗോ വളര്‍ത്തല്‍ നിരോധിച്ച് പൊടുന്നനെ ലേലം ചെയ്ത് കയറ്റി അയക്കുക, മദ്യശാലകള്‍ തുറന്നും മാംസാഹരങ്ങള്‍ നിരോധിച്ചും 99% വരുന്ന മുസ്‌ലിം വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കുക, തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചു നീക്കുക, തുടങ്ങിയ പ്രവര്‍ത്തികളെല്ലാം രാഷ്ട്രീയ മത വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് മനസിലാക്കുവാന്‍ സാധിക്കുന്നത്. വെറും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി നിഷ്‌കളങ്കരായ ഒരു ജനതയുടെ മേല്‍ ഫാഷിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പിച്ച് അവരുടെ വിശ്വാസ സ്വാതന്ത്ര്യവും സമാധാനപരമായി ജീവിക്കാനുള്ള അവകാശവും നഷ്ടപ്പെടുത്തുന്ന സംഘ പരിവാര്‍ നീക്കത്തിനെതിനെതിരെ ശബ്ദിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്ന് മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ഉണര്‍ത്തി.

Next Story

RELATED STORIES

Share it