- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവരണ വിരുദ്ധ രാഷ്ട്രീയം തകര്‍ക്കുന്നത് സാമൂഹ്യ നീതിയെ; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചര്‍ച്ച സംഗമം

തിരുവനന്തപുരം : സംവരണ വിരുദ്ധ രാഷ്ട്രീയം തകര്‍ക്കുന്നത് സാമൂഹിക നീതിയെ ആണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചര്‍ച്ചാ സംഗമം. സര്‍വകലാശാലകളിലെ സംവരണ അട്ടിമറിക്ക് എതിരേ ലേഖനമെഴുതിയ ഡോ.കെ എസ് മാധവന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 'യൂനിവേഴ്‌സിറ്റികളിലെ സംവരണ അട്ടിമറിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു' എന്ന തലക്കെട്ടില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചത്.
കേരളം മറ്റു പലസംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ് എന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയില്‍ ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് അപമാനകരമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഡോ.പി.കെ പോക്കര്‍ അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ അട്ടിമറിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്യുന്ന സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനമല്ല സര്‍വകലാശാലകളുടെ ഉദ്ദേശം മറിച് വൈജ്ഞാനിക ഉല്പാദനമാണ്. രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തണമെങ്കില്‍ എല്ലാ ജനവിഭാഗങ്ങളുടെയും അര്‍ഹിക്കുന്ന പ്രാതിനിധ്യം വിജ്ഞാന ഉല്പാദനത്തില്‍ ഉറപ്പു വരുത്താന്‍ കഴിയേണ്ടതുണ്ട് എന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രഫസര്‍ കൂടിയായ പി കെ പോക്കര്‍ കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ സംവരണ വിരുദ്ധ മാഫിയ ഉണ്ട് എന്നതിനുള്ള തെളിവാണ് കെ എസ് മാധവനെതിരായ നടപടി. സിന്‍ഡിക്കേറ്റ് ചര്‍ച്ചചെയ്യാത്ത ഒരു കാര്യം സംവരണ മാഫിയകള്‍ വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുടെയും സഹായത്തോടെ നടത്തുന്ന വേട്ടയാണിതെന്നും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അധ്യാപക നിയമനം സംവരണ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടുള്ളതാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പി സൂചിപ്പിച്ചു. 64 വര്‍ഷമായിട്ടും എസ് ടി വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും യൂനിവേസഴ്‌സിറ്റിയില്‍ അധ്യാപകനായില്ല എന്നുള്ളത് സര്‍വകലാശാലയുടെ സംവരണ വിരുദ്ധതയെ തുറന്നു കാണിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവരാണ് സംവരണ അട്ടിമറികള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് വിരോധാഭാസമാണ്. സാമൂഹിക നീതിയുടെ ആണിക്കല്ലായ സംവരണത്തിന് വേണ്ടി നിലകൊള്ളുന്നവരെ വേട്ടയാടുന്നതില്‍ കേന്ദ്രവും കേരളവും തമ്മില്‍ വ്യത്യാസം ഇല്ലാതായിരിക്കുന്നു.വൈവിധ്യങ്ങള്‍ തീര്‍ക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയും സംവരണ അട്ടിമറികള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഡോ.പി.കെ സാദിഖ് (Department of Social Communication CEDEC NISWASS Bhubaneswar) ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി കെ ചര്‍ച്ചാ സംഗമത്തിന് നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















